ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൈപ്പറമ്പ് തൃശ്ശൂര്‍ ജില്ലയിലെ തൃശൂര്‍ താലൂക്കില്‍, പുഴയ്ക്കല്‍ ബ്ളോക്കിലാണ് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൈപറമ്പ്,അഞ്ഞൂര്‍,പേരാമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന് 20.48 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 18 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് അവണൂര്‍, വേലൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തോളൂര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് അടാട്ട് പഞ്ചായത്തും, വടക്കുഭാഗത്ത് ചൂണ്ടല്‍ പഞ്ചായത്തുമാണ്. തൃശൂര്‍ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ പടിഞ്ഞാറുമാറി മൂണ്ടൂര്‍ ആസ്ഥാനമായി കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നു. നാഗരികതയുടെ സ്വാധീനം പ്രകടമാണെങ്കിലും ഗ്രാമത്തനിമ നിലനിര്‍ത്തി പോരുന്ന കൈപ്പറമ്പ്, ലോകവിപണിയില്‍ മിന്നത്തിളങ്ങുന്ന വൈരക്കല്‍ സംസ്ക്കരണമേഖലയില്‍ കേരളത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. നഗരത്തിലെ സമ്പന്നരും ഇടത്തരക്കാരും...
കൂടുതൽ വായിക്കുക