Pension Mustering Notification: All Social Security Pension beneficiaries who were sanctioned pensions on or before December 31, 2025, must complete their mustering process by October 31, 2026.
ഓപ്പറേഷന്‍ തൂഫാന്‍ "പഞ്ചായത്തുതല ഉദ്ഘാടനം"

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0-ന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രമീള സുബ്രഹ്മണ്യൻ തൂഫാൻ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലിന്റി ഷിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി. ബി. ബിനോയ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത്  ചൂണ്ടൽ ഡിവിഷൻ മെമ്പർ ശ്രീമതി ലീല രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തൂഫാൻ വാരിയേഴ്സിന് ബാഡ്ജ് വിതരണം ചെയ്തു. പേരാമംഗലം ASP ജയൻ ലഹരി ഉപയോഗത്തിൻ്റെ വിവിധ തലങ്ങൾ സംബന്ധിച്ച് ക്ലാസ് എടുത്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുമിത വിനു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സതീഷ് ഇ.കെ, പിൻസി പ്രിൻസ്, സൗമ്യ ദിലീപ്കുമാർ, മേരി ആൻറണി, ടി എം ദീപക്, പി. കെ ഗീത ടീച്ചർ, ജിത കൃഷ്ണൻ, എം. വി. രാമചന്ദ്രൻ, അഡ്വ. ജെസ്റ്റോ പോൾ, ഷൈനി ജേക്കബ്, മേരി പോൾസൺ, അഖില പ്രസാദ്, ജയ ദേവസ്സി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ കെ ജി സതീശൻ,  എക്സൈസ് കോലഴി റേഞ്ച് ഓഫീസർ മനോജ്, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങി വിവിധ സാമൂഹിക ,രാഷ്ട്രീയ മേഖലകളിലെ പ്രതിനിധികൾ പങ്കെടുത്തു. 
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലഹരി വിമുക്തമായ സുരക്ഷിത സമൂഹം സൃഷ്ടിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ 2.0യുടെ ഭാഗമായി വിവിധ ബോധവൽക്കരണ, പ്രതിരോധ പ്രവർത്തനങ്ങൾ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലും നടപ്പാക്കും.
സംസ്ഥാനത്തെ ലഹരി വ്യാപനവും ഉപയോഗവും തടയുന്നതിനായി ഓപ്പറേഷൻ തൂഫാൻ 2.0യുടെ രണ്ടാം ഘട്ടം 2026 സെപ്റ്റംബർ 28-ന് ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡ് തലത്തിൽ ജനകീയ ഇടപെടൽ ശക്തമാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ഭാഗം. 
🏘️ വാർഡ് തലത്തിൽ ജനജാഗ്രതാ സമിതികൾ രൂപീകരിക്കും.
👮 പോലീസ്, എക്സൈസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത പ്രവർത്തനം ശക്തമാക്കും.
👨‍👩‍👧 കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിത കർമ്മസേന തുടങ്ങിയവരെയും പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും.
🏥 ലഹരിയിൽ നിന്ന് മോചനം നേടുന്നവർക്കായി “തൂഫാൻ കെയർ” സംവിധാനത്തിന് പ്രാധാന്യം നൽകും. പരിപാടിക്ക് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ജോസ് സി എം നന്ദി രേഖപ്പെടുത്തി.

pledge